കേരളസർവകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ യു.ഐ.ടി ആലപ്പുഴ 1995 മുതൽ ആലപ്പുഴ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നില്കുന്നു. കാൽനൂറ്റാണ്ടിൻറെ പ്രവർത്തന മികവിൽ എത്തിയ ഈ സ്ഥാപനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം 2021 ഫെബ്രുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു: പൊതുമരാമത്തു- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. ജി സുധാകരൻ അവർകൾ നിർവഹിക്കുന്നു. ബഹു : എം പി ശ്രീ. എ. എം. ആരിഫ് അവർകൾ മുഖ്യ പ്രഭാഷണം നടത്തുന്നു. ബഹു: മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സൗമ്യ രാജ് അധ്യക്ഷത വഹിക്കുന്നു.