കേരളാ സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ യു.ഐ.ടി കേന്ദ്രത്തിലേക്ക് കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, നിയമം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. പി.ജി. യ്ക്ക് മിനിമം 55 ശതമാനം മാർക്കും യു.ജി.സി നെറ്റും ആണ് യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും മേയ് 21 ആം തീയതിക്ക് മുൻപായി കോളേജ് ഓഫീസിൽ ഏല്പിക്കേണ്ടതാണ്.